
കൊച്ചി: കെപിസിസി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽബോഡി യോഗം രാവിലെ 11 മണിക്ക് ഡിസിസി ഓഫീസിൽ ചേരുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഡിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഓഗസ്റ്റ് 22, 23, 24 തീയതികളിൽ മണ്ഡലം തല നേതൃയോഗങ്ങൾ നടക്കും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ വാർഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 28,29,30 തീയതികളിൽ ഭവന സന്ദർശനം നടക്കും. ഓഗസ്റ്റ് 20 സദ്ഭാവന ദിനമായി ജില്ല ഒട്ടാകെ വിപുലമായി ആചരിക്കാനും തീരുമാനമുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Photo Courtesy - Google








